FLASH NEWS

പുതു കൂട്ടർക്ക് സ്വാഗതം


2015, ജൂൺ 17, ബുധനാഴ്‌ച

ജൂണ്‍ 17-ചങ്ങമ്പുഴ ചരമ ദിനം


ജൂണ്‍ 17- മലയാളത്തിന്റെ പ്രിയകവി ചങ്ങമ്പുഴ ഓര്‍മയായിട്ട് 67 വര്‍ഷം.


''നിഴലും വെളിച്ചവും മാറിമാറി
നിഴലിക്കും ജീവിതദര്‍പ്പണത്തില്‍
ഒരുസത്യം മാത്രം നിലയ്ക്കുമെന്നും
പരമാര്‍ഥ സ്‌നേഹത്തിന്‍ മന്ദഹാസം'' സ്്‌നേഹത്തിനായി കൊതിച്ച ഒരു മനസ്സ്...കുഞ്ഞുനൊമ്പരങ്ങളില്‍പ്പോലും ഇടറുന്നൊരു ഹൃദയം...സുന്ദരമായ ജീവിതം സ്വപ്‌നംകണ്ട പാവം മനുഷ്യന്‍...ഇതൊക്കെയായിരുന്നു മലയാളത്തിന്റെ പ്രിയകവി ചങ്ങമ്പുഴ കൃഷ്ണപിള്ള. നിഴലും നിലാവും നിറഞ്ഞതാണ് ജീവിതമെന്ന് അറിയാനുള്ള പക്വത ആവോളമുണ്ടായിട്ടും പലപ്പോഴും ഇടറിനിന്നു ആ കവിതയും ജീവിതവും. പരമമായ സ്‌നേഹത്തിനായി ആ മനസ്സ് എപ്പോഴും കൊതിച്ചു. അതിരില്ലാത്ത സഹതാപം ആഗ്രഹിച്ചു. അതെല്ലാംകൊണ്ടുതന്നെ ജീവിതത്തെ യാഥാര്‍ഥ്യബോധത്തോടെ കാണാന്‍ അദ്ദേഹത്തിന് പലപ്പോഴും കഴിഞ്ഞില്ല. ജീവിതംതന്നെയാണ് അദ്ദേഹം കവിതയാക്കിയത്. കവിതയായിരുന്നു അദ്ദേഹത്തിന് ജീവിതവും. കൗമാരത്തില്‍ത്തന്നെ കവിത ചങ്ങമ്പുഴയ്ക്ക് കൂട്ടായി. മലയാളഭാവഗീതികളില്‍ ചങ്ങമ്പുഴയുടെ സ്ഥാനം അതുല്യം. സ്വന്തം അനുഭവങ്ങളെ കവിതയുമായി കൂട്ടിക്കലര്‍ത്തിയ മറ്റൊരു കവി മലയാളത്തിലുണ്ടോയെന്ന് സംശയം. അനുഭവങ്ങളിലും അനുഭൂതികളിലും പുലര്‍ത്തിയ സത്യസന്ധതയാണ് ചങ്ങമ്പുഴയെ മറ്റ് കവികളില്‍നിന്ന് വ്യത്യസ്തനാക്കിയത്. സ്വന്തമെന്ന് അവകാശപ്പെടാവുന്നതായിരുന്നു ആ കാവ്യശൈലി. തികഞ്ഞ വ്യക്തിത്വമുള്ളതായിരുന്നു ആ കവിത.കുഞ്ഞുന്നാളില്‍ അനുഭവിച്ച ജീവിതദുരിതങ്ങള്‍ ചങ്ങമ്പുഴയെ കവിയായി പാകപ്പെടുത്തി. ഇടപ്പള്ളിയുമായുള്ള സൗഹൃദവും അദ്ദേഹത്തിന്റെ മരണവും ആ കവിതകളെ ദീപ്തമാക്കി. നാടോടിപ്പാട്ടുകളും നാടന്‍ശൈലികളും ആ വരികള്‍ക്ക് മധുരമേകി. പാശ്ചാത്യസാഹിത്യത്തിലെ ആഴത്തിലുള്ള അറിവ് ചങ്ങമ്പുഴയെ ഒരിക്കല്‍പ്പോലും അനുകരണപ്രിയനാക്കിയില്ല. സാധാരണക്കാരന്റെ ജീവിതത്തിലേക്ക് കാവ്യമധുരം കൊണ്ടെത്തിക്കുന്നതില്‍ ചങ്ങമ്പുഴയുടെ പങ്ക് അവിസ്മരണീയം. മധുരനാരങ്ങപോലെ വിറ്റഴിഞ്ഞ 'രമണനി'ലെ രണ്ടുവരിയെങ്കിലും മൂളാത്തവര്‍ ആരുമില്ലാത്തൊരുകാലം... കഥാപ്രസംഗമായും സിനിമയായും കഥയായും പുനര്‍ജ്ജനിച്ചു രമണന്‍...അത്രയേറെ ജനപ്രിയമായി ആ പ്രണയകാവ്യം. കുത്തിനോവിക്കലും തലോടലുമേറ്റ് വളര്‍ന്നുപന്തലിച്ചതാണ് ചങ്ങമ്പുഴയുടെ കാവ്യജീവിതം. ജീവിതത്തിലെ ഓരോ ഘട്ടത്തിലും അനുഭവിച്ചതെന്താണോ അതെല്ലാം കവിതകളായി പിറന്നുവീണു. കടുത്ത വിഷാദബോധത്തില്‍നിന്ന് സ്​പന്ദിക്കുന്ന അസ്ഥിമാടവും ജീവിതത്തോടുള്ള വിദ്വേഷത്തില്‍നിന്ന് പാടുന്ന പിശാചും വിപ്ലവബോധത്തില്‍നിന്ന് രക്തപുഷ്പങ്ങളും സാമൂഹികബോധത്തില്‍നിന്ന് വാഴക്കുലയും അങ്ങനെ ഈടുറ്റ കാവ്യരൂപങ്ങളായി. ഹൃദയങ്ങളെ തൊട്ടറിഞ്ഞ ജീവിതകഥയാണ് വാഴക്കുലയിലൂടെ ചങ്ങമ്പുഴ പറഞ്ഞുവച്ചത്. കപടലോകത്തിലാത്മാര്‍ഥമായൊരു
ഹൃദയമുണ്ടായതാണെന്‍ പരാജയമെന്ന് ജീവിതത്തോടുള്ള നിലപാട് അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു. ലോകം തന്റെ നേര്‍ക്ക് അനല്പമായ സഹതാപം ചൊരിയണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.ഒരുയുവമാനസമെങ്കിലുമെന്‍
മിഴിനീരിലല്പമലിഞ്ഞുവെങ്കിലെന്ന് ആ മനസ്സ് കൊതിച്ചു. ക്ഷമ തെല്ലുമില്ലാത്ത നിലപാടുകളും സ്വപ്‌നങ്ങളും സുഖസുന്ദരമായ ജീവിതത്തെപ്പറ്റിയുള്ള പ്രതീക്ഷകളുമൊക്കെയാണ് ചങ്ങമ്പുഴക്കവിതയെ മുന്നോട്ടുനയിച്ചത്. അന്തര്‍മുഖത്വത്തിലലിഞ്ഞ്, അസ്വസ്ഥമാനസനായി ജീവിതം ചെലവഴിച്ചു അദ്ദേഹം. രമണന്‍ നല്‍കിയ പ്രശസ്തിയും പേരും ആത്മവിശ്വാസമുള്ള കവിയാക്കി അദ്ദേഹത്തെ മാറ്റിയെങ്കിലും ജീവിതപരാജയങ്ങള്‍ തളര്‍ത്തിയ കവിയെ പിന്നീട് പലപ്പോഴും കാണേണ്ടിവന്നു. അനുഭവങ്ങളില്‍നിന്ന് ഉറവയെടുക്കുമ്പോള്‍ ആ കവിതയ്ക്ക് വാചാലത കൂടി.
''
അന്നരക്കാശെനിക്കില്ലായിരുന്നു ഞാന്‍
മന്ദസ്മിതാസ്യനായ് നിന്നിരുന്നു
ഇന്നു ഞാന്‍ വിത്തവാന്‍, തോരുന്നതില്ലെന്റെ
കണ്ണുകള്‍ കഷ്ടമിതെന്തുമാറ്റം''...ഇത് ക്ഷണനേരംകൊണ്ട് ചിലപ്പോഴെങ്കിലും മാറിമറിയുന്ന ചങ്ങമ്പുഴക്കവിത. മഞ്ഞത്തെച്ചിപ്പൂങ്കുല പോലെ ചിരിച്ചുലഞ്ഞുനില്‍ക്കുന്ന, കനകച്ചിലങ്കയണിഞ്ഞ വരികള്‍ ചിലപ്പോള്‍
രണ്ടല്ല നാലല്ല നാനൂറ് കൈകളു
ണ്ടെനിക്കുഗ്രനഖങ്ങളുമായി
പല്ലുകളല്ലുഗ്രദംഷ്ട്രകള്‍, കണ്ണുനീ
രല്ലെന്‍മിഴികളില്‍ തീപ്പൊരികള്‍...വിതറി ഭീകരരൂപിയായി. തുറന്നുപറച്ചിലുകളുടേതായിരുന്നു ചങ്ങമ്പുഴക്കവിത. ജീവിതം നല്‍കാന്‍ മടിച്ചതെല്ലാം മല്ലിട്ടുവാങ്ങാന്‍ കൊതിച്ചു ആ മനസ്സ്. താരകങ്ങളുടെ തോഴനായി...ഗാനഗന്ധര്‍വനായി...നക്ഷത്രങ്ങളുടെ പ്രേമഭാജനമായി ഇന്നും മലയാളികളുടെ ആ സ്വന്തം കവിയുണ്ട്, ആ കവിതയുണ്ട്.
(കാവ്യമയം ജീവിതം ,അനില്‍ മുകുന്നേരി ,16 Jun 2015 )
കടപ്പാട് മാതൃഭുമി ബുക്സ് ഓണ്‍ലൈൻ എഡിഷൻ

2015, ജൂൺ 12, വെള്ളിയാഴ്‌ച

അനുമോദന യോഗം 13/06/2015

ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ എടനീർ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും മുഴുവൻ വിഷയത്തിലും എ പ്ലസ്‌ നേടിയ അഞ്ചിത കെ യ്ക്ക് സ്റ്റാഫ് കൌണ്‍സിൽ , പി ടി എ എന്നിവ യുടെ നേതൃത്വത്തിൽ നടന്ന അനുമോദനം
prayer



welcome speech: GANGADHARAN 

Presidential Address; Smt.Vishalakshi K ( HM)


Inauguration;

Momento Dedication

Csh price Ditribution

Santhosh Kumar P S



Y V KUNHIRAMAN

Rejimol Mathew


Ratheesh Kumar

Anjitha k

Votre Of Thanks: NOUSHAD B H

2015, ജൂൺ 9, ചൊവ്വാഴ്ച

ജൂണ്‍ 9 -ചാൾസ് ഡിക്കെൻസിന്റെ നൂറ്റി നാല്പത്തി അഞ്ചാമത്(145 ) ചരമ വാർഷികം


ചാൾസ് ഡിക്കെൻസ്

ചാൾസ് ജോൺ ഹഫാം ഡിക്കൻസ് FRSA (ഫെബ്രുവരി 7 1812 – ജൂൺ 9 1870), തൂലികാനാമം "ബോസ്" വിക്ടോറിയൻ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇംഗ്ലീഷ് നോവലിസ്റ്റും സാമൂഹിക പരിവർത്തകനും ആയിരുന്നു. ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും മഹാന്മാരായ എഴുത്തുകാരിൽ ഒരാളായി കരുതുന്ന ഡിക്കൻസ് തന്റെ ധന്യമായ കഥാകഥന രീതിക്കും അവിസ്മരണീയമായ കഥാപാത്രങ്ങൾക്കും പ്രശസ്തനാണ്. ജീവിച്ചിരിക്കുമ്പോൾ തന്നെ ലോകമാസകലം വമ്പിച്ച ജനപ്രിയത ഡിക്കെൻസിനു ലഭിച്ചു.
ജോർജ്ജ് ഗിസ്സിങ്ങ്, ജി.കെ. ചെസ്റ്റെർട്ടൺ തുടങ്ങിയ പിൽക്കാല നിരൂപകർ ഡിക്കൻസിന്റെ ഗദ്യത്തിലുള്ള പ്രാവീണ്യത്തെയും അവിസ്മരണീയമായ കഥാപാത്രങ്ങളെ വീണ്ടും വീണ്ടും കണ്ടുപിടിക്കാനുള്ള ഡിക്കെൻസിന്റെ കഴിവിനെയും വാഴ്ത്തി. എങ്കിലും ജോർജ്ജ് ഹെന്രി ലൂയിസ്, ഹെന്രി ജെയിംസ്, വിർജിനിയ വുൾഫ് തുടങ്ങിയ എഴുത്തുകാർ ഡിക്കൻസിന്റെ കഥകളിലെ വികാരാധിക്യത്തെയും (സെന്റിമെന്റാലിറ്റി) അസംഭവ്യമായ കഥാരംഗങ്ങളെയും വിചിത്രവും പലപ്പൊഴും വൃത്തികെട്ടതുമായ കഥാപാത്രങ്ങളുടെ രചനയെയും അദ്ദേഹത്തിന്റെ രചനാശൈലിയിലെ തെറ്റുകളായി എടുത്തുകാട്ടി.[1]
                        ഡിക്കൻസിന്റെ കഥകളുടെ ജനപ്രിയത കാരണം ഒരു പുസ്തകം പോലും ഒരിക്കലും അച്ചടി പ്രതികൾ ഇല്ലാത്ത അവസ്ഥയിൽ (ഔട്ട് ഓഫ് പ്രിന്റ്) വന്നിട്ടില്ല.[2] ഡിക്കൻസ് തുടർക്കഥ രൂപത്തിലാണ് തന്റെ നോവലുകൾ രചിച്ചത്. അക്കാലത്ത് തുടർക്കഥയായി നോവലുകൾ എഴുതുന്നതായിരുന്നു ഗദ്യത്തിലെ സാധാരണ ശൈലി. ഡിക്കൻസിന്റെ കഥകളുടെ ഓരോ പുതിയ ഭാഗത്തിനുമായി വായനക്കാർ ആകാംഷയോടെ കാത്തിരിക്കുമായിരുന്നു.
                 1812 ഫെ.7-ന് ഹാംഷയെറിലെ ലാൻഡ്പോർട്ടിൽ ജനിച്ചു. ലണ്ടനിലെ വെല്ലിങ്ടൻ ഹൗസ് അക്കാദമിയിലും മിസ്റ്റർ ഡോസൻസ് സ്കൂളിലുമായിരുന്നു ആദ്യകാല വിദ്യാഭ്യാസം. തുടർന്ന് സ്വയം വിദ്യാഭ്യാസമായിരുന്നു. കടബാധ്യതയുടെ പേരിൽ പിതാവ് ജയിലിലായതിനെത്തുടർന്ന് കുറേക്കാലം ഹങ്ഗർഫോഡ് മാർക്കറ്റിലെ ഒരു ബ്ലാക്കിങ് ഫാക്ടറിയിൽ ജോലി ചെയ്തു. 1836-ൽ കാതറിൻ ഹോഗാർത്തിനെ വിവാഹം കഴിച്ചു. ഏഴ് ആൺമക്കളും മൂന്നു പെൺമക്കളും ഈ ദമ്പതികൾക്കുണ്ടായി.[3] 1858-ൽ വിവാഹമോചനം നടന്നു. ഷോർട്ട് ഹാൻഡ് സ്വയം അഭ്യസിച്ച ഡിക്കെൻസ് 1828-30 കാലത്ത് ഡോക്ടേഴ്സ് കോമൺസിൽ ഷോർട്ട്ഹാൻഡ് റിപ്പോർട്ടറായി ജോലി നോക്കി. തുടർന്ന് ട്രൂ സൺ, മിറർ ഒഫ് പാർലമെന്റ് , മോണിങ് ക്രോനിക്കിൾ എന്നീ ആനുകാലികങ്ങളിൽ സേവനമനുഷ്ഠിച്ചു. 1833-ൽ ബോസ് എന്ന പേരിൽ മന്ത്ലി മാഗസിനിൽ ലേഖനങ്ങൾ എഴുതാനാരംഭിച്ച ഡിക്കെൻസ് 1836-ലാണ് മുഴുവൻസമയസാഹിത്യരചനയിലേക്കു തിരിഞ്ഞത്. ഇറ്റലി, അമേരിക്ക, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, എന്നീ രാജ്യങ്ങളിൽ പര്യടനം നടത്തിയത് വിപുലമായ അനുഭവസമ്പത്തിനുടമയാകാൻ ഡിക്കെൻസിന് അവസരം നൽകി. 1858-നും 70 നുമിടയ്ക്ക് നിരവധി തവണ സ്വന്തം കൃതികൾ പാരായണം ചെയ്തുകൊണ്ട് ബ്രിട്ടനിലുടനീളം ചുറ്റി സഞ്ചരിച്ചു.
                           പിക്വിക് പേപ്പേഴ്സ് (1837), ഒളിവർ ട്വിസ്റ്റ്(1838), നിക്കോലാസ് നിക്കിൾബി (1839), എ ക്രിസ്മസ് കരോൾ(1843), ഡേവിഡ് കോപ്പർഫീൽഡ് (1850), ബ്ലീക് ഹൗസ് (1853), ഹാർഡ് റ്റൈംസ് (1854), എ റ്റെയിൽ ഒഫ് ടു സിറ്റീസ് (1859), ഗ്രേറ്റ് എക്സ്പെക്റ്റേഷൻസ്(1861) എന്നിവയാണ് ചാൾസ് ഡിക്കെൻസിന്റെ പ്രധാന കൃതികൾ. ജനപ്രീതിയുടെ കാര്യത്തിലും, കലാമൂല്യത്തിന്റെ കാര്യത്തിലും വിശ്വസാഹിത്യകൃതികളുടെ മുൻനിരയിലാണ് ഡിക്കെൻസ് കൃതികളുടെ സ്ഥാനം. നോവലിസ്റ്റെന്ന നിലയിൽ ഡിക്കെൻസിന്റെ മഹത്ത്വം ഇദ്ദേഹത്തിന്റെ ജനപ്രീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അറിയപ്പെടുന്ന പ്രഭാഷകനും നടനും കൂടിയായിരുന്ന ഡിക്കെൻസ് തന്റെ കൃതികളുമായി ജനമധ്യത്തിലേക്കിറങ്ങിയെന്നത് ശ്രദ്ധേയമാണ്. ഇദ്ദേഹം ഒരിക്കലും ഒരു ശുദ്ധകലാവാദിയായിരുന്നില്ല, തന്റെ കൃതികളുടെ വായനക്കാരിൽ നിന്നും ശ്രോതാക്കളിൽ നിന്നും നേരിട്ടു ശക്തി സംഭരിക്കുകയായിരുന്നു ഇദ്ദേഹത്തിന്റെ രീതി. ശരിയായ രീതിയിലുളള വിദ്യാഭ്യാസമോ സുരക്ഷിതമായ പാർപ്പിടമോ മാതാപിതാക്കളുടെ സ്നേഹവാത്സല്യങ്ങളോ ഒന്നും അനുഭവിക്കാതെ വളർന്ന ഡിക്കെൻസ് ഇരുപതുകളുടെ ആരംഭത്തിൽത്തന്നെ ഇംഗ്ലണ്ടിലെ സാഹിത്യപ്രേമികളുടെ മനസ്സിൽ സ്ഥാനം നേടിക്കഴിഞ്ഞിരുന്നു. സാമൂഹികമായ പ്രതിബദ്ധതയും തജ്ജന്യമായ ആക്ഷേപഹാസ്യവുമാണ് ഡിക്കെൻസ് കൃതികളുടെ മുഖമുദ്ര. പരിഷ്കരണവാദിയായ ഡിക്കെൻസ് പ്രഭുവർഗത്തിന്റെ സവിശേഷാവകാശങ്ങൾ എടുത്തു മാറ്റുകയും മധ്യവർക്കാരുടെ അവകാശങ്ങൾ അധോവർഗക്കാർക്കും കൂടി അനുഭവയോഗ്യമാക്കിത്തീർക്കുകയും ചെയ്യണമെന്ന പക്ഷക്കാരനായിരുന്നു. തന്റെ തന്നെ കയ്പേറിയ ജീവിതാനുഭവങ്ങളുടെ കണ്ണാടിയായി ഇദ്ദേഹം സ്വന്തം കൃതികളെ കണ്ടിരുന്നു. ഏകാന്തതയുടെ തടവറയിൽ ബാല്യം ഹോമിക്കാൻ വിധിക്കപ്പെട്ട കുട്ടികളുടെ ദീനചിത്രം ഡിക്കെൻസിന്റെ പല കൃതികളിലും കടന്നു വന്നിട്ടുണ്ട്. ഇദ്ദേഹം സ്വയം ഇത്തരം അനുഭവത്തിലൂടെ കടന്നുവന്നയാളാണെന്നതുതന്നെയാണ് ഇതിനു കാരണം. ജയിൽ ജീവിതവും ഡിക്കെൻസ് കൃതികളിൽ പലവട്ടം ആവർത്തിക്കപ്പെടുന്നുണ്ട്. പിക്വിക് പേപ്പേഴ്സ്, ലിറ്റിൽ ഡോറിറ്റ്, ബാർണബി റഡ്ജ് എന്നിവ ഇതിനു ഉദാഹരണമാണ്. ഡിക്കെൻസിന്റെ പിതാവിന് ഋണബാധ്യതയുടെ പേരിൽ ജയിൽവാസമനുഭവിക്കേണ്ടി വന്നു എന്നതാണ് ഇവിടെ സ്മർത്തവ്യമായ വസ്തുത. ഭൂമിയിലെ നരകമായി വിദേശ സന്ദർശകർക്കനുഭവപ്പെട്ട വിക്ടോറിയൻ ലണ്ടനായിരുന്നു മനുഷ്യനെന്ന നിലയിലും കലാകാരനെന്ന നിലയിലും ഡിക്കെൻസിന്റെ വിഹാരരംഗം. ഇദ്ദേഹത്തിന്റെ കൃതികളിലെ കരുണവും ഹാസ്യവും ധാർമികരോഷവും എല്ലാം വേരൂന്നി നിൽക്കുന്നതും ഈ മഹാനഗരത്തിൽത്തന്നെയാണ്.
                     ഡിക്കെൻസിന്റെ സാഹിത്യജീവിതത്തെ രണ്ടു ഘട്ടങ്ങളായി തിരിക്കാം. 1845 വരെയുളള ആദ്യഘട്ടത്തിൽ അതിഭാവുകതയ്ക്കും ഫലിതത്തിനുമാണ് മുൻതൂക്കം. കഥാവസ്തുവിന് അവശ്യം വേണ്ട സംഭവ്യത എന്ന ഗുണം താരതമ്യേന കുറവായേ കാണാനുള്ളൂ. 1848-ൽ പുറത്തുവന്ന ഡോംബി അൻഡ് സൺസ് സുവ്യക്തമായ മാറ്റത്തെ സൂചിപ്പിക്കുന്നു. പഴയ സവിശേഷതകൾ ഇടയ്ക്കിടെ നിഴൽ വീശാറുണ്ടെങ്കിലും മനഃശാസ്ത്രപരമായ അഗാധദർശനവും സമൂഹത്തെക്കുറിച്ചുളള ഗൌരവാവഹമായ ചിന്തയും സംഭവങ്ങളുടെ പരിണതഫലത്തെക്കുറിച്ചും ജീവിതത്തിലെ ധാർമികസമസ്യകളുടെ സങ്കീർണതയെക്കുറിച്ചുമുളള അവബോധവും ഈ ഘട്ടത്തിൽ ഡിക്കെൻസിന്റെ മനസ്സിനെ നിയന്ത്രിക്കുന്നതു കാണാം. ആദ്യകാലകൃതിയായ നിക്കോളാസ് നിക്കിൾബിയിൽ മനുഷ്യസ്നേഹികളായ രണ്ടു സഹോദരന്മാർ തങ്ങളുടെ സഹജീവികളുടെ സന്തോഷത്തിനായി പണം വാരിക്കോരി ചെലവഴിക്കുന്നു. ഡിക്കെൻസിന്റെ അവസാനത്തെ സമ്പൂർണ നോവലായ അവർ മ്യൂച്വൽ ഫ്രെൻഡിൽ തന്റെ സമ്പാദ്യം മുഴുവൻ മനുഷ്യനന്മയ്ക്കു വേണ്ടി ഉഴിഞ്ഞു വയ്ക്കുന്ന ബോഫിൻ എന്ന കാരുണ്യമൂർത്തി, താൻ വഞ്ചിക്കപ്പെട്ടിരിക്കുന്നതായ വെളിപാടിന്റെ കയ്പുനീർ കുടിച്ചു തീർക്കാനാവാതെ നട്ടം തിരിയുകയാണു ചെയ്യുന്നത്. ഡിക്കെൻസിന്റെ സർഗചേതനയ്ക്കുണ്ടായ പരിണാമത്തിന്റെ സൂചകമായി ഈ വ്യത്യാസത്തെ കണക്കാക്കാം.
                         ദ് വില്ലേജ് കോക്വെറ്റ്സ്(1836), ദ് സ്ട്രെയിഞ്ച് ജെന്റിൽമാൻ (1837), ദ് ലാംപ് ലൈറ്റർ (1879) തുടങ്ങിയ ചില നാടകങ്ങൾ കൂടി ഡിക്കെൻസിന്റെ സംഭാവനയായുണ്ട്. പിക്ചേഴ്സ് ഫ്രം ഇറ്റലി (1846), എ ചൈൽഡ്സ് ഹിസ്റ്ററി ഒഫ് ഇംഗ്ളണ്ട് (3 വാല്യം, 1852-54), ദി അൺകമേഴ്സ്യൽ ട്രാവലർ (1861) എന്നിവ ഇദ്ദേഹത്തിന്റെ മറ്റു ഗദ്യകൃതികളുടെ കൂട്ടത്തിൽ മികച്ചു നിൽക്കുന്നു.
1870 ജൂൺ 9-ന് ഡിക്കെൻസ് അന്തരിച്ചു.