FLASH NEWS

പുതു കൂട്ടർക്ക് സ്വാഗതം


2014, സെപ്റ്റംബർ 24, ബുധനാഴ്‌ച

മംഗൽയാൻ :നാൾവഴി ചിത്രങ്ങൾ



.എസ്.ആര്‍.ഒയുടെ ചരിത്രത്തിലെ ഏറ്റവും അഭിമാനകരമായ നേട്ടമായി മാറിയ മംഗള്‍യാന് പിന്നില്‍ ശാസ്ത്രഞ്ജരുടെ അഹോരാത്രം നീണ്ട പരിശ്രമമുണ്ട്. ആദ്യശ്രമത്തില്‍ ചൊവ്വയിലെത്തുകയെന്ന ഇതുവരെ ഒരു രാജ്യത്തിനും ബഹിരാകാശ ഏജന്‍സികള്‍ക്കും സാധിക്കാത്ത ചരിത്രനേട്ടമാണ് ഐ.എസ്.ആര്‍.ഒ സ്വന്തമാക്കിയിരിക്കുന്നത്.
 
2013 നവംബര്‍ അഞ്ചിന് യാത്ര ആരംഭിച്ച മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്‍ അഥവാ മംഗള്‍യാന്‍ 323 ദിവസങ്ങള്‍ താണ്ടിയാണ് ചൊവ്വയുടെ ആകര്‍ഷണവലയത്തില്‍ വിജയകരമായി എത്തിയത്. ജിയോ സെന്‍ട്രിക് ഫെയ്‌സ്, ഹീലിയോ സെന്‍ട്രിക് ഫെസ്, മാര്‍ഷ്യന്‍ ഫെയസ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് മംഗള്‍യാന്റെ യാത്ര ക്രമീകരിച്ചത്.
ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തിലുള്ള 918347 ഒന്‍പത് ലക്ഷത്തി പതിനെണ്ണായിരത്തി മൂന്നിറ്റി നാല്‍പത്തിയേഴ് കിലോമീറ്റര്‍ കടക്കുക എന്നുള്ളതായിരുന്നു ആദ്യ ഘട്ടം. പ്രധാനമായും ഹോമാന്‍ ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റ് രീതിയാണ് അവലംബിച്ചത്. ഏറ്റവും കുറവ് ഇന്ധനമാണ് ഇതിനായി ഉപയോഗിച്ചത് എന്ന പ്രത്യേകതയും മംഗള്‍യാന്‍ എന്ന ദൗത്യത്തിനുണ്ട്. ഈ കാലയളവില്‍ ആറു ഘട്ടങ്ങളായാണ് ഭൂഭ്രമണപഥം ഉയര്‍ത്തി സൗരകേന്ദ്ര ഭ്രമണപഥത്തിലേക്ക് മംഗള്‍യാന്‍ പ്രവേശിക്കുന്നത്.


ഇതോടെ നവംബര്‍ അഞ്ചിന് യാത്ര ആരംഭിച്ച് മുപ്പതിന് ഭൂമിയുടെ ഗുരുത്വാകര്‍ഷണം വിട്ട് രണ്ടാം ഘട്ടമായ ഹീലിയോ സെന്‍ട്രിക് ഫെയ്‌സിലേക്ക് പ്രവേശിക്കുന്നു. ഹീലിയോ സെന്‍ട്രിക് ഫെയ്‌സില്‍ നിന്നും ചൊവ്വയുടെ ആകര്‍ഷണ വലയിത്തിലേക്ക് ഇന്നലെ മംഗള്‍യാന്‍ പ്രവേശിച്ചതോടെ മൂന്നാമത്തെതും അവസാനത്തേതുമായ മാര്‍ഷ്യല്‍ ഫെയ്‌സ് ആരംഭിച്ചു.
7.17നോടെ മംഗള്‍യാനിലെ ലാം എഞ്ചിന്‍ ജ്വലിക്കാന്‍ ആരംഭിക്കുകയും സൂര്യന്‍ മറഞ്ഞ് മംഗള്‍യാന്‍ ചൊവ്വയുടെ നിഴലിലായി തുടങ്ങുകയും ചെയ്തിരുന്നു. ലാം എഞ്ചിനും എട്ടും ചെറു എഞ്ചിനുകളും 24 മിനിറ്റു സമയത്തേക്കാണ് ജ്വലിച്ചത്. 7.41 ന് ജ്വലനം അവസാനിക്കുകയും 8.02നോടെ ആദ്യഫല സൂചനയും ലഭിച്ചു.(കടപ്പാട് : JANAM TV)

2014, സെപ്റ്റംബർ 22, തിങ്കളാഴ്‌ച

ബാല മുകുളം പദ്ധതി

2014-15 വർഷം  കാസറഗോഡ്  ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പ് നടപ്പിലാക്കുന്ന ബാലമുകുളം പദ്ധതിക്ക് എടനീർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ  തുടക്കമായി
Dr.VIJAYA KUMAR

Sri. C B ABDULLA HAJI ( PRESIDENT CHENGALA GRAMA PANCHAYATH)



Sri. C B KRISHNAN ( MEMBER CHENGALA GRAMA PANCHAYATH)


Dr. JAYASREE NAGARAJ






2014, സെപ്റ്റംബർ 19, വെള്ളിയാഴ്‌ച

മംഗള്‍യാന്‍ അവസാന പാദത്തില്‍; തിങ്കളാഴ്ച നിര്‍ണായകം

ഇന്ത്യയുടെ ചൊവ്വാ ദൗത്യപേടകമായ മംഗള്‍യാന്‍ ലക്ഷ്യത്തിലേക്കുള്ള അവസാന പാദത്തില്‍. യാത്രയുടെ 98 ശതമാനവും പൂര്‍ത്തിയാക്കിയ പേടകം 22നുള്ള ദിശാ തിരുത്തലോടെ പുതിയ ഘട്ടത്തിലേക്ക് കടക്കും.
24ന് രാവിലെ പേടകം ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കുമെന്നാണ് കണക്കുകൂട്ടല്‍. 22ന് പേടകത്തിലെ എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കാനുള്ള കമാന്‍ഡുകള്‍ അപ്ലോഡ് ചെയ്തുകൊണ്ടിരിക്കുകയാണ്. 22ന് നാലു സെക്കന്‍ഡ് എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ചാണ് പേടകത്തിന്‍െറ ദിശ തിരുത്തുക. 10 മാസത്തോളമുള്ള ഇടവേളക്കുശേഷമാണ് പേടകത്തിലെ പ്രധാന എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കുക. ചൊവ്വാ ദൗത്യത്തില്‍ ഏറെ നിര്‍ണായകമായ പ്രവൃത്തിയാണിത്.
സ്വയം നിയന്ത്രണത്തിലൂടെയാണ് ഇത് സാധ്യമാക്കുക. 22ന് പേടകത്തിലെ പ്രധാന എന്‍ജിന്‍ ജ്വലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ എട്ട് ചെറിയ എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിച്ച് ശ്രമം തുടരും. ഇങ്ങനെ സംഭവിക്കുന്നപക്ഷം മംഗള്‍യാന്‍ ലക്ഷ്യത്തിലത്തൊന്‍ ഏഴുദിവസംകൂടി എടുക്കുമെന്നാണ് സൂചന.
സെക്കന്‍ഡില്‍ 22 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കുന്ന മംഗള്‍യാന്‍െറ വേഗം കുറച്ച് സഞ്ചാരപഥം ക്രമീകരിച്ച് 24ന് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിപ്പിക്കുന്നതും പ്രധാന വെല്ലുവിളിയാണ്. അതേസമയം, 24ന് മംഗള്‍യാന്‍ ചൊവ്വാ ഭ്രമണപഥത്തിലേക്ക് സുഗമമായി പ്രവേശിക്കുന്നതിനുള്ള സന്ദേശങ്ങള്‍ അപ്ലോഡ് ചെയ്തതായി ഐ.എസ്.ആര്‍.ഒ സയന്‍റിഫിക് സെക്രട്ടറി വി. കോട്ടേശ്വര റാവു അറിയിച്ചു. 24ന് രാവിലെ 4.17ന് ഭൂമിയുമായുള്ള വാര്‍ത്താവിനിമയം നിലനിര്‍ത്താനുള്ള മീഡിയം ഗെയിന്‍ ആന്‍റിന പ്രവര്‍ത്തനസജ്ജമാകും. 7.17ന് പേടകത്തിലെ എന്‍ജിന്‍ ജ്വലിപ്പിക്കും. 7.30ന് എന്‍ജിന്‍ ജ്വലിച്ചതായ സന്ദേശം ലഭിക്കും. ഇതോടെയാകും ദൗത്യത്തിന്‍െറ വിജയം ഉറപ്പാക്കുക. ഇനിയുള്ള അഞ്ചുദിവസം അതിനായുള്ള കാത്തിരിപ്പിലാണ്.

തകഴിയുടെ കഥാവഴികള്‍ കാണാം; ലോകത്തെവിടെയുമിരുന്ന്

തകഴിയെക്കുറിച്ച ഡോക്യുമെന്‍ററി യൂട്യൂബിലും

ആലപ്പുഴ: മലയാളത്തിന്‍െറ ഇതിഹാസം കുട്ടനാടിന്‍െറ കഥാകാരന്‍ തകഴി ശിവശങ്കരപ്പിള്ളയുടെ ജീവിതവും കഥാവഴികളും ലോകത്തെവിടെയിരുന്നും ദൃശ്യരൂപേണ അടുത്തറിയാം. തകഴിയെക്കുറിച്ച് തകഴി സ്മാരകസമിതി നിര്‍മിച്ച ഡോക്യുമെന്‍ററി യൂട്യൂബിലൂടെ കാണാം. കഥാകാരന്‍െറ ജന്മഗൃഹമായ തകഴി ശങ്കരമംഗലം തറവാടും അവിടെ സൂക്ഷിച്ചിരിക്കുന്ന പുസ്തകങ്ങളും പുരസ്കാരങ്ങളും ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും ഉപകരണങ്ങളുമൊക്കെ ഡോക്യുമെന്‍ററിയിലൂടെ കാണാം.
കാത്തയുമായുള്ള വിവാഹജീവിതം, കുട്ടനാട്ടിലെ വെള്ളപ്പൊക്കം, തകഴി സഞ്ചരിച്ച രാജ്യങ്ങള്‍, എഴുത്തുകാരുമായുള്ള ബന്ധങ്ങള്‍, തകഴിയുടെ ശബ്ദം എന്നിവ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സാഹിത്യകാരന്‍ എം. മുകുന്ദനാണ് തകഴിയുടെ പുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്നത്. ഡോക്യുമെന്‍ററിയുടെ ഓണ്‍ലൈന്‍ പ്രകാശനം സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി കെ.സി. ജോസഫ് നിര്‍വഹിച്ചു.
പി.എസ്.സി ചെയര്‍മാന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന് നല്‍കി ഡോക്യുമെന്‍ററിയുടെ സീഡി പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.
തകഴി പുരസ്കാരജേതാവ് പ്രഫ. ജി. ബാലചന്ദ്രന്‍, സ്മാരകസമിതി ചെയര്‍മാന്‍ പ്രഫ. തകഴി ശങ്കരനാരായണന്‍, സെക്രട്ടറി ദേവദത്ത് ജി. പുറക്കാട്, കെ. മോഹനന്‍, എസ്.ആര്‍. ശക്തിധരന്‍, എ. പ്രഭാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡോക്യുമെന്‍ററി സംവിധാനം ചെയ്ത എന്‍.എന്‍. ബൈജുവിനെ മന്ത്രി പൊന്നാടയണിയിച്ചു.
ഡോ.പി.ജെ. ഭാഗ്യലക്ഷ്മിയാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ചിത്രസംയോജനം രതീഷ് രാജപ്പനും ഛായാഗ്രഹണം ബിജു കൃഷ്ണനും ഡോ. രാജു മാവുങ്കല്‍ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. കിഷോര്‍ ലാലാണ് ശബ്ദം നല്‍കിയിരിക്കുന്നത്.
(കടപ്പാട് :മാധ്യമം.കോം)

സാക്ഷരം _കാഴ്ചപ്പുറം

കാസര്‍ഗോ‍ഡ് ജില്ലയിലെ 559 വിദ്യാലയങ്ങളില്‍   നടന്നുവരുന്ന 'സാക്ഷരം' പരിപാടിയെ കുറിച്ച് മാതൃഭൂമി 'കാഴ്ച'യില്‍ പി പി ലിബീഷ്‍കുമാര്‍ എഴുതിയ റിപ്പോര്‍ട്ട്.