FLASH NEWS

പുതു കൂട്ടർക്ക് സ്വാഗതം


2014, സെപ്റ്റംബർ 19, വെള്ളിയാഴ്‌ച

മംഗള്‍യാന്‍ അവസാന പാദത്തില്‍; തിങ്കളാഴ്ച നിര്‍ണായകം

ഇന്ത്യയുടെ ചൊവ്വാ ദൗത്യപേടകമായ മംഗള്‍യാന്‍ ലക്ഷ്യത്തിലേക്കുള്ള അവസാന പാദത്തില്‍. യാത്രയുടെ 98 ശതമാനവും പൂര്‍ത്തിയാക്കിയ പേടകം 22നുള്ള ദിശാ തിരുത്തലോടെ പുതിയ ഘട്ടത്തിലേക്ക് കടക്കും.
24ന് രാവിലെ പേടകം ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കുമെന്നാണ് കണക്കുകൂട്ടല്‍. 22ന് പേടകത്തിലെ എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കാനുള്ള കമാന്‍ഡുകള്‍ അപ്ലോഡ് ചെയ്തുകൊണ്ടിരിക്കുകയാണ്. 22ന് നാലു സെക്കന്‍ഡ് എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ചാണ് പേടകത്തിന്‍െറ ദിശ തിരുത്തുക. 10 മാസത്തോളമുള്ള ഇടവേളക്കുശേഷമാണ് പേടകത്തിലെ പ്രധാന എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കുക. ചൊവ്വാ ദൗത്യത്തില്‍ ഏറെ നിര്‍ണായകമായ പ്രവൃത്തിയാണിത്.
സ്വയം നിയന്ത്രണത്തിലൂടെയാണ് ഇത് സാധ്യമാക്കുക. 22ന് പേടകത്തിലെ പ്രധാന എന്‍ജിന്‍ ജ്വലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ എട്ട് ചെറിയ എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിച്ച് ശ്രമം തുടരും. ഇങ്ങനെ സംഭവിക്കുന്നപക്ഷം മംഗള്‍യാന്‍ ലക്ഷ്യത്തിലത്തൊന്‍ ഏഴുദിവസംകൂടി എടുക്കുമെന്നാണ് സൂചന.
സെക്കന്‍ഡില്‍ 22 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കുന്ന മംഗള്‍യാന്‍െറ വേഗം കുറച്ച് സഞ്ചാരപഥം ക്രമീകരിച്ച് 24ന് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിപ്പിക്കുന്നതും പ്രധാന വെല്ലുവിളിയാണ്. അതേസമയം, 24ന് മംഗള്‍യാന്‍ ചൊവ്വാ ഭ്രമണപഥത്തിലേക്ക് സുഗമമായി പ്രവേശിക്കുന്നതിനുള്ള സന്ദേശങ്ങള്‍ അപ്ലോഡ് ചെയ്തതായി ഐ.എസ്.ആര്‍.ഒ സയന്‍റിഫിക് സെക്രട്ടറി വി. കോട്ടേശ്വര റാവു അറിയിച്ചു. 24ന് രാവിലെ 4.17ന് ഭൂമിയുമായുള്ള വാര്‍ത്താവിനിമയം നിലനിര്‍ത്താനുള്ള മീഡിയം ഗെയിന്‍ ആന്‍റിന പ്രവര്‍ത്തനസജ്ജമാകും. 7.17ന് പേടകത്തിലെ എന്‍ജിന്‍ ജ്വലിപ്പിക്കും. 7.30ന് എന്‍ജിന്‍ ജ്വലിച്ചതായ സന്ദേശം ലഭിക്കും. ഇതോടെയാകും ദൗത്യത്തിന്‍െറ വിജയം ഉറപ്പാക്കുക. ഇനിയുള്ള അഞ്ചുദിവസം അതിനായുള്ള കാത്തിരിപ്പിലാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ