FLASH NEWS

പുതു കൂട്ടർക്ക് സ്വാഗതം


2014, സെപ്റ്റംബർ 24, ബുധനാഴ്‌ച

മംഗൽയാൻ :നാൾവഴി ചിത്രങ്ങൾ



.എസ്.ആര്‍.ഒയുടെ ചരിത്രത്തിലെ ഏറ്റവും അഭിമാനകരമായ നേട്ടമായി മാറിയ മംഗള്‍യാന് പിന്നില്‍ ശാസ്ത്രഞ്ജരുടെ അഹോരാത്രം നീണ്ട പരിശ്രമമുണ്ട്. ആദ്യശ്രമത്തില്‍ ചൊവ്വയിലെത്തുകയെന്ന ഇതുവരെ ഒരു രാജ്യത്തിനും ബഹിരാകാശ ഏജന്‍സികള്‍ക്കും സാധിക്കാത്ത ചരിത്രനേട്ടമാണ് ഐ.എസ്.ആര്‍.ഒ സ്വന്തമാക്കിയിരിക്കുന്നത്.
 
2013 നവംബര്‍ അഞ്ചിന് യാത്ര ആരംഭിച്ച മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്‍ അഥവാ മംഗള്‍യാന്‍ 323 ദിവസങ്ങള്‍ താണ്ടിയാണ് ചൊവ്വയുടെ ആകര്‍ഷണവലയത്തില്‍ വിജയകരമായി എത്തിയത്. ജിയോ സെന്‍ട്രിക് ഫെയ്‌സ്, ഹീലിയോ സെന്‍ട്രിക് ഫെസ്, മാര്‍ഷ്യന്‍ ഫെയസ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് മംഗള്‍യാന്റെ യാത്ര ക്രമീകരിച്ചത്.
ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തിലുള്ള 918347 ഒന്‍പത് ലക്ഷത്തി പതിനെണ്ണായിരത്തി മൂന്നിറ്റി നാല്‍പത്തിയേഴ് കിലോമീറ്റര്‍ കടക്കുക എന്നുള്ളതായിരുന്നു ആദ്യ ഘട്ടം. പ്രധാനമായും ഹോമാന്‍ ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റ് രീതിയാണ് അവലംബിച്ചത്. ഏറ്റവും കുറവ് ഇന്ധനമാണ് ഇതിനായി ഉപയോഗിച്ചത് എന്ന പ്രത്യേകതയും മംഗള്‍യാന്‍ എന്ന ദൗത്യത്തിനുണ്ട്. ഈ കാലയളവില്‍ ആറു ഘട്ടങ്ങളായാണ് ഭൂഭ്രമണപഥം ഉയര്‍ത്തി സൗരകേന്ദ്ര ഭ്രമണപഥത്തിലേക്ക് മംഗള്‍യാന്‍ പ്രവേശിക്കുന്നത്.


ഇതോടെ നവംബര്‍ അഞ്ചിന് യാത്ര ആരംഭിച്ച് മുപ്പതിന് ഭൂമിയുടെ ഗുരുത്വാകര്‍ഷണം വിട്ട് രണ്ടാം ഘട്ടമായ ഹീലിയോ സെന്‍ട്രിക് ഫെയ്‌സിലേക്ക് പ്രവേശിക്കുന്നു. ഹീലിയോ സെന്‍ട്രിക് ഫെയ്‌സില്‍ നിന്നും ചൊവ്വയുടെ ആകര്‍ഷണ വലയിത്തിലേക്ക് ഇന്നലെ മംഗള്‍യാന്‍ പ്രവേശിച്ചതോടെ മൂന്നാമത്തെതും അവസാനത്തേതുമായ മാര്‍ഷ്യല്‍ ഫെയ്‌സ് ആരംഭിച്ചു.
7.17നോടെ മംഗള്‍യാനിലെ ലാം എഞ്ചിന്‍ ജ്വലിക്കാന്‍ ആരംഭിക്കുകയും സൂര്യന്‍ മറഞ്ഞ് മംഗള്‍യാന്‍ ചൊവ്വയുടെ നിഴലിലായി തുടങ്ങുകയും ചെയ്തിരുന്നു. ലാം എഞ്ചിനും എട്ടും ചെറു എഞ്ചിനുകളും 24 മിനിറ്റു സമയത്തേക്കാണ് ജ്വലിച്ചത്. 7.41 ന് ജ്വലനം അവസാനിക്കുകയും 8.02നോടെ ആദ്യഫല സൂചനയും ലഭിച്ചു.(കടപ്പാട് : JANAM TV)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ