FLASH NEWS

പുതു കൂട്ടർക്ക് സ്വാഗതം


2016, ഫെബ്രുവരി 18, വ്യാഴാഴ്‌ച

ഒ.എൻ.വി കുറുപ്പിന് ആദരാഞ്ജലികൾ

.എൻ.വി കുറുപ്പിന് ആദരാഞ്ജലികൾ

മലയാളത്തിലെ പ്രശസ്ത കവിയാണ് .എൻ.വി കുറുപ്പ് (ജനനം:27 മെയ് 1931, മരണം: 13 ഫെബ്രുവരി 2016). .എൻ.വി. എന്ന ചുരുക്കപേരിലും അറിയപ്പെടുന്നു. ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ്[1] [2] എന്നാണ് പൂർണ്ണനാമം. 1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. ചെയർമാൻ സ്ഥാനവും ഒ.എൻ.വി വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകൾ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിന് 2010-ൽ ലഭിച്ചു.[3] കേന്ദ്ര സർക്കാരിന്റെ പത്മശ്രീ (1998), പത്മവിഭൂഷൺ (2011) ബഹുമതികൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.[4] നിരവധി സിനിമകൾക്കും നാടകങ്ങൾക്കും ടെലിവിഷൻ സീരിയലുകൾക്കും അദ്ദേഹം ഗാനങ്ങൾ രചിച്ചിട്ടുണ്ട്‌. 2016 ഫെബ്രുവരി 13ന് തിരുകേരള കലാമണ്ഡലത്തിന്റെവനന്തപുരത്ത് അന്തരിച്ചു.
കൊല്ലം ജില്ലയിലെ ചവറയിൽ ഒറ്റപ്ലാക്കൽ കുടുംബത്തിൽ ഒ. എൻ. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27 ജനിച്ചു. ഈ ദമ്പതികളുടെ മൂന്നുമക്കളിൽ ഇളയമകനാണ് ഒ.എൻ.വി. എട്ടു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. പരമേശ്വരൻ എന്നായിരുന്നു ആദ്യത്തെ പേര്. അപ്പു ഓമനപ്പേരും. സ്കൂളിൽ ചേർത്തപ്പോൾ മുത്തച്ഛനായ തേവാടി വേലുക്കുറുപ്പിന്റെ പേരാണ് നൽകിയത്. അങ്ങനെ അച്ഛന്റെ ഇൻഷ്യലും മുത്തച്ഛന്റെ പേരും ചേർന്ന് പരമേശ്വരൻ എന്ന അപ്പു സ്കൂളിൽ ഒ.എൻ.വേലുക്കുറുപ്പും സഹൃദയർക്ക് പ്രിയങ്കരനായ ഒ.എൻ.വി.യുമായി. പ്രാഥമിക വിദ്യാഭ്യാസം കൊല്ലത്ത്. ശങ്കരമംഗലം ഹൈസ്കൂളിൽ തുടർ വിദ്യാഭ്യാസം.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1948-ൽ ഇൻറർമീഡിയറ്റ് പാസ്സായ ഒ.എൻ.വി കൊല്ലം എസ്.എൻ.കോളേജിൽ ബിരുദപഠനത്തിനായി ചേർന്നു. 1952-സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1955-മലയാളത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
1989-ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇ‌ടതു സ്വതന്ത്രനായി തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
1957 മുതൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി. 1958 മുതൽ 25 വർഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജിലും തിരുവനന്തപുരം ഗവ: വിമൻസ് കോളേജിലും മലയാ‍ളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31-നു ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വർഷക്കാലം കോഴിക്കോട് സർവ്വകലാശാലയിൽ വിസിറ്റിങ് പ്രൊഫസർ ആയിരുന്നു. കുട്ടികളുടെ ദ്വൈവാരികയായ തത്തമ്മയുടെ മുഖ്യ പത്രാധിപരായിരുന്നു.
കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ, കേന്ദ്ര സാഹിത്യ അക്കാദമി അംഗം , കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു . ഇന്ത്യൻ പ്രോഗ്രസ്സീവ് റൈറ്റേഴ്സ് ദേശീയ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട് . യു.കെ., കിഴക്കൻ യൂറോപ്പ് , യുഗോസ്ളോവ്യ , സോവിയറ്റ് യൂണിയൻ, അമേരിക്ക, ജർമ്മനി, സിംഗപ്പൂർ, മാസിഡോണിയ, ഗൾഫ് രാജ്യങ്ങൾ എന്നീ വിദേശ രാജ്യങ്ങളിൽ ഒ.എൻ.വി. സന്ദർശനം നടത്തിയിട്ടുണ്ട് .
വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതാരചന തുടങ്ങിയ ഒ.എൻ.വി തന്റെ ആദ്യ കവിതയായ മുന്നോട്ട് എഴുതുന്നത് പതിനഞ്ചാം വയസ്സിലാണ്‌. 1949-ൽ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാ സമാഹാരം.[5] ആദ്യം ബാലമുരളി എന്ന പേരിൽ പാട്ടെഴുത്തുടങ്ങിയതെങ്കിലും ഗുരുവായൂരപ്പൻ എന്ന ചലച്ചിത്രം മുതലാണ് ഒ.എൻ.വി എന്ന പേരിൽത്തന്നെ ഗാനങ്ങൾ എഴുതിയത്.[6] ആറുപതിറ്റാണ്ടു ദൈർഘ്യമുള്ള സാഹിത്യജീവിതത്തിൽ നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്
ഒ എൻ വി കുറുപ്പും സുഗതകുമാരിയും കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിപാടിക്കിടയിൽ

പ്രധാന കൃതികൾ

കവിതാ സമാഹാരങ്ങൾ [7]

  • പൊരുതുന്ന സൗന്ദര്യം
  • സമരത്തിന്റെ സന്തതികൾ
  • ഞാൻ നിന്നെ സ്നേഹിക്കുന്നു
  • മാറ്റുവിൻ ചട്ടങ്ങളെ
  • ദാഹിക്കുന്ന പാനപാത്രം
  • ഒരു ദേവതയും രണ്ട് ചക്രവർത്തിമാരും‍
  • ഗാനമാല‍
  • നീലക്കണ്ണുകൾ
  • മയിൽപ്പീലി
  • അക്ഷരം
  • ഒരു തുള്ളി വെളിച്ചം
  • കറുത്ത പക്ഷിയുടെ പാട്ട്
  • കാറൽമാർക്സിന്റെ കവിതകൾ
  • ഞാൻ അഗ്നി
  • അരിവാളും രാക്കുയിലും‍
  • ഭൂമിക്ക് ഒരു ചരമഗീതം
  • മൃഗയ
  • വെറുതെ
  • അപരാഹ്നം
  • ഭൈരവന്റെ തുടി
  • ശാര്ങ്ഗകപ്പക്ഷികൾ
  • ഉജ്ജയിനി
  • മരുഭൂമി
  • നാലുമണിപ്പൂക്കൾ'
  • തോന്ന്യാക്ഷരങ്ങൾ
  • നറുമൊഴി‍
  • വളപ്പൊട്ടുകൾ‍
  • ഈ പുരാതന കിന്നരം‍
  • സ്നേഹിച്ചു തീരാത്തവർ ‍
  • സ്വയംവരം‍
  • പാഥേയം‍
  • അർദ്ധവിരാമകൾ‍
  • ദിനാന്തം
  • സൂര്യന്റെ മരണം

പഠനങ്ങൾ

  • കവിതയിലെ പ്രതിസന്ധികൾ‍
  • കവിതയിലെ സമാന്തര രേഖകൾ
  • എഴുത്തച്ഛൻ
കൂടാതെ നാടക-ചലച്ചിത്രഗാന മേഖലകളിലും ഒ. എൻ. വി യുടെ സംഭാവനകൾ മഹത്തരമാണ്.

ചലച്ചിത്രഗാനങ്ങൾ

.എൻ.വിയുടെ ശ്രദ്ധേയങ്ങളായ ചില ചലച്ചിത്രഗാനങ്ങൾ:[5]
  • ആരെയും ഭാവ ഗായകനാക്കും...
  • ആത്മാവിൽ മുട്ടിവിളിച്ചതുപോലെ...
  • ഒരു ദലം മാത്രം വിടർന്നൊരു....
  • ശ്യാമസുന്ദരപുഷ്പമേ.....[8]
  • സാഗരങ്ങളേ....
  • നീരാടുവാൻ നിളയിൽ....
  • മഞ്ഞൾ പ്രസാദവും നെറ്റിയില് ചാർത്തി....
  • ശരദിന്ദുമലർദീപ നാളം നീട്ടി...
  • ഓർമകളേ കൈവള ചാർത്തി.........
  • അരികിൽ നീയുണ്ടായിരുന്നെങ്കിൽ...........[8]
  • വാതില്പഴുതിലൂടെൻ മുന്നിൽ.....
  • ആദിയുഷസന്ധ്യപൂത്തതിവിടെ...

പുരസ്കാരങ്ങൾ

ജ്ഞാനപീഠത്തിനും (2010) പത്മശ്രീ, (1998) പത്മവിഭൂഷൺ (2011) ബഹുമതികൾക്കും പുറമേ ഒട്ടനേകം പുരസ്കാരങ്ങൾ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ